Wednesday, December 25, 2013
Thursday, November 14, 2013
നവംബർ 14 - ശിശുദിനം - ചാച്ചാനെഹ്രുവിന്റെ ജന്മദിനം
ഇന്ന് 2013 നവംബർ 14.
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുടെ ജന്മദിനം. ഈ ദിനം ശിശുദിനമായി ആഘോഷിക്കുന്നു. കുഞ്ഞുങ്ങൾ ചാച്ചാജിക്ക് പ്രിയങ്കരരായിരുന്നു. ഇന്ത്യൻ ജനതയ്ക്ക് ജവഹർലാൽ നെഹ്രുവും ഏറെ പ്രിയമുള്ള നേതാവയിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ!!!
നാട്ടിൽ എവിടെയും കുഞ്ഞുങ്ങൾ ചാച്ചാ നെഹ്രുവിന്റെ വേഷം ധരിച്ച് റാലിയും പ്രകടനങ്ങളും നടത്തി. ശിശുദിനം ഭംഗിയായി ആഘോഷിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുടെ ജന്മദിനം. ഈ ദിനം ശിശുദിനമായി ആഘോഷിക്കുന്നു. കുഞ്ഞുങ്ങൾ ചാച്ചാജിക്ക് പ്രിയങ്കരരായിരുന്നു. ഇന്ത്യൻ ജനതയ്ക്ക് ജവഹർലാൽ നെഹ്രുവും ഏറെ പ്രിയമുള്ള നേതാവയിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ!!!
നാട്ടിൽ എവിടെയും കുഞ്ഞുങ്ങൾ ചാച്ചാ നെഹ്രുവിന്റെ വേഷം ധരിച്ച് റാലിയും പ്രകടനങ്ങളും നടത്തി. ശിശുദിനം ഭംഗിയായി ആഘോഷിച്ചു.
![]() | |||||||
ജൊസെയിൻ ഡിനോജ് പഴയാറ്റിൽ (josechukkiri's Grand Son) |
ജൊസെയിനും കൂട്ടുകരും ചാച്ചാ നെഹ്രുവിന്റെ വേഷത്തിൽ. |
Saturday, October 26, 2013
ജാലകത്തിൽ ഒരിടം.
‘എന്റെ പുതുക്കാട്’ ജാലകം അഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യുവാൻ കുറെ നാളായി ശ്രമിക്കുന്നു. ശ്രമം വിജയിച്ചില്ല. ആദ്യാക്ഷരിയിലെ അപ്പുവിനോട് കാര്യം പറഞ്ഞു. ആദ്ദേഹത്തിന്റെ സഹായത്താൽ ‘എന്റെ പുതുക്കാട്’ ജാലകം അഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ആയതിൽ അതിയായി സന്തോഷിക്കുന്നു. ഇനി ഈ ബ്ലോഗിൽ വരുന്ന പോസ്റ്റുകളെല്ലാം ജാലകത്തിലും വരുന്നതായിരിക്കും. അപ്പുവിനോടും, ജാലകത്തിന്റെ അഡ്മിനോടും സഹകാരികളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
Wednesday, October 2, 2013
ആദരാഞ്ജലികൾ....

വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ ഓർമ്മകൾ കത്തിജ്വലിച്ചു നിൽക്കുന്നു.
മഹാത്മാവേ, അങ്ങയുടെ സ്മരണയ്ക്കു മുന്നിൽ അർപ്പിക്കട്ടെ..., ആദരാഞ്ജലികൾ.
Tuesday, October 1, 2013
എല്ലാ മലയാളികൾക്കും നമോവാകം
വളരെ നാളുകളായി മലയാളത്തിൽ ഒരു ബ്ലോഗ് എഴുതണമെന്ന് കരുതുന്നു. എന്നാൽ ഭാഷാപരമായ പരിമിതികളാൽ അതു സാധ്യമായില്ല. ഇപ്പോൾ കുറേക്കൂടി ആത്മവിശ്വാസം വന്നിരിക്കുന്നു, മലയാളത്തിൽ എഴുതുവാൻ.
മാതൃഭാഷ ഏവർക്കും ഒരു നിധിയാണ്. മാതൃഭാഷയിൽ എഴുതാൻ കഴിയുന്നത് ഒരു സുഖമാണ്.
ഈ ബ്ലോഗെഴുതാൻ എന്നെ സഹായിച്ചത് “ആദ്യാക്ഷരി” എന്ന ബ്ലോഗാണ്. “ആദ്യാക്ഷരി”യുടെ പ്രയോക്താവായ അപ്പുവിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
ബ്ലോഗറിനാണ് അടുത്തതായി നന്ദി പറയേണ്ടത്. കടുത്ത സാങ്കേതികതയെ അയത്നലളിതമായി ഉപയോഗിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നതിൽ വിജയം വരിച്ച ബ്ലോഗറിനും നന്ദിയുടെ നറും മലരുകൾ...
എന്റെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാനും ഞാൻ നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു.
എല്ലാവിധ സഹായ സഹകരണങ്ങളും നൽകി പ്രോത്സാഹിപ്പിക്കുക.
Subscribe to:
Posts (Atom)