Saturday, October 26, 2013

ജാലകത്തിൽ ഒരിടം.

‘എന്റെ പുതുക്കാട്’ ജാലകം അഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യുവാൻ കുറെ നാളായി ശ്രമിക്കുന്നു. ശ്രമം വിജയിച്ചില്ല. ആദ്യാക്ഷരിയിലെ അപ്പുവിനോട്‌ കാര്യം പറഞ്ഞു. ആദ്ദേഹത്തിന്റെ സഹായത്താൽ ‘എന്റെ പുതുക്കാട്’ ജാലകം അഗ്രിഗേറ്ററിൽ ലിസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ആയതിൽ അതിയായി സന്തോഷിക്കുന്നു. ഇനി ഈ ബ്ലോഗിൽ വരുന്ന പോസ്റ്റുകളെല്ലാം ജാലകത്തിലും വരുന്നതായിരിക്കും. അപ്പുവിനോടും, ജാലകത്തിന്റെ അഡ്മിനോടും സഹകാരികളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.

Wednesday, October 2, 2013

ആദരാഞ്ജലികൾ....


ഇന്ന്‌ ഒക്ടോബർ 2, മഹാത്മഗാന്ധിജിയുടെ ജന്മദിനമാണ്. ആ മഹത്തായ ജീവിതം നമ്മെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചു. നമ്മെ സ്നേഹിക്കാൻ പഠിപ്പിച്ചു, സഹിക്കാൻ പഠിപ്പിച്ചു. ലളിതമായി ജീവിക്കാൻ പഠിപ്പിച്ചു. 
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ ഓർമ്മകൾ കത്തിജ്വലിച്ചു നിൽക്കുന്നു.

മഹാത്മാവേ, അങ്ങയുടെ സ്മരണയ്ക്കു മുന്നിൽ അർപ്പിക്കട്ടെ..., ആദരാഞ്ജലികൾ.

Tuesday, October 1, 2013

എല്ലാ മലയാളികൾക്കും നമോവാകം


വളരെ നാളുകളായി മലയാളത്തിൽ ഒരു ബ്ലോഗ് എഴുതണമെന്ന്‌ കരുതുന്നു. എന്നാൽ ഭാഷാപരമായ പരിമിതികളാൽ അതു സാധ്യമായില്ല. ഇപ്പോൾ കുറേക്കൂടി ആത്മവിശ്വാസം വന്നിരിക്കുന്നു, മലയാളത്തിൽ എഴുതുവാൻ.

മാതൃഭാഷ ഏവർക്കും ഒരു നിധിയാണ്. മാതൃഭാഷയിൽ എഴുതാൻ കഴിയുന്നത്‌ ഒരു സുഖമാണ്.

ഈ ബ്ലോഗെഴുതാൻ എന്നെ സഹായിച്ചത് “ആദ്യാക്ഷരി” എന്ന ബ്ലോഗാണ്. “ആദ്യാക്ഷരി”യുടെ പ്രയോക്താവായ അപ്പുവിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

ബ്ലോഗറിനാണ് അടുത്തതായി നന്ദി പറയേണ്ടത്‌. കടുത്ത സാങ്കേതികതയെ അയത്നലളിതമായി ഉപയോഗിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നതിൽ വിജയം വരിച്ച ബ്ലോഗറിനും നന്ദിയുടെ നറും മലരുകൾ...

എന്റെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാനും ഞാൻ നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു.

എല്ലാവിധ സഹായ സഹകരണങ്ങളും നൽകി പ്രോത്സാഹിപ്പിക്കുക.