Sunday, April 12, 2015

മധുരിക്കുന്ന ഓർമ്മകൾ…, ദുഃഖഭരിതവും.



ലോകനാടക ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് പേജിൽ സുഹൃത്ത് ബാലാജി (Parameshwaran Balakrishnan) പോസ്റ്റ് ചെയ്ത ഫോട്ടോകളും കുറിപ്പുമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. സമാനമായ ഒരു പോസ്റ്റ് എന്റെ ഇംഗ്ലിഷ് ബ്ലോഗിലും കൊടുത്തിട്ടുണ്ട് (http://www.chukkiri.com/2015/04/old-sweet-memories-and-sad-too.html). നാല്പത് വർഷത്തോളം പഴക്കമുള്ള ഈ ഫോട്ടോകൾ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ് എനിക്കു് പ്രദാനം ചെയ്യുന്നത്‌; ഒപ്പം വേദനിപ്പിക്കുന്ന ചിന്തകളും.
മുകളിൽ കൊടുത്ത ലിങ്കിലെ ലേഖനത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല ഇവിടെ. പ്രസ്തുത ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ “കാഹളം” നാടകത്തിനു വേണ്ടി ഞാൻ രചിച്ച രണ്ടു ഗാനങ്ങൾ താഴെ ചേർക്കുന്നു.

ഗാനം -1
സംഗീതവും ആലാപനവും : ശ്രീ. കെ.ജെ. കുരുവിള (Late.)

                        ആദിയിൽ ആദവും ഹവ്വയുമിതുപോലെ
                        ആലിംഗനത്തിൽ അമർന്നിരിക്കാം
                        ആ ദിവ്യരാഗത്തിൻ ആത്മാനുഭൂതികൾ
                        കാലത്തിൻ ശൃംഗലയായിരിക്കാം.                   (ആദിയിൽ)

                        സൂര്യനും ചന്ദ്രനും താരാഗണങ്ങളും
                        ഭൂമിയും സാക്ഷിയായ് നിന്നിരിക്കാം
                        സ്വർണ്ണസുഗന്ധങ്ങൾ നന്മകൾ നേരുവാൻ
                        സ്വർഗ്ഗവും താഴോട്ടു വന്നിരിക്കാം.                    (ആദിയിൽ)

                        അഗ്നി ജ്വലിപ്പിച്ചു അക്ഷികളിൽ
                        ദേവദൂതനും ദൈവവും വന്നിരിക്കാം
                        ആദിപിതാക്കൾ തൻ ആ രാഗവേദിയിൽ
                        ആ.., ചണ്ഡവാതമടിച്ചിരിക്കാം.                      (ആദിയിൽ)

ഗാനം – 2
സംഗീതവും ആലാപനവും : കെ.ജെ. കുരുവിള (Late.)
                    സതിയും…,
                    സീതയും,
                    ശീലാവതിയും,
                    സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ,
                    പുരുഷാന്തരങ്ങൾ ഉരുവിട്ടുറപ്പിച്ച
                    സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ…, മുഖങ്ങൾ      ( സതിയും…,)

                       ചേതനയിൽ ചെരാതു തെളിച്ച്
                   ചാവടിപ്പുരയിൽ നിന്നൂ
                      കാതരയായവൾ, കാമുകന്റെ
                      ആഗമനം കാത്തു നിന്നൂ......

                   അവൾ നിന്നൂ,
                   മോഹത്തിൻ ചാവടിപ്പുരയിൽ നിന്നൂ                      ( സതിയും…,)

                       ഘോഷക ഗർജ്ജനം കേട്ടുണർന്നൂ,
                   മാൺമിഴികളിൽ കോപം സ്ഫുരിച്ചൂ,
                   ഗോപികമാരുടെ നിരയിൽ നിന്നാദ്യമായ്
                   അഗ്നിനക്ഷത്രമുദിച്ചൂ ,
                   ഒരഗ്നിനക്ഷത്രമുദിച്ചൂ ,                                          ( സതിയും…,)

അനുബന്ധമായ് ചില നാടക ചിത്രങ്ങളും ചേർക്കുന്നു.
ente-puthukkad-sweet dreams
Kahalam-play

നാടകം: കാഹളം , രചന : ടി.എൽ. ജോസ്
ഇരിക്കുന്നവർ(ഇടത്തു നിന്ന് വലത്തോട്ട്) : വത്സല ബാലകൃഷ്ണൻ, രാജു.എം. ദേവദാസ്, ബാലാജി, വാ‍ാസു കാക്കനാട് (Late.), ശ്രീമതി. വത്സലാ മേനോൻ.

നിൽക്കുന്നവർ (ഇടത്തു നിന്ന് വലത്തോട്ട്) : (ആദ്യത്തെ ആളുടെ പേരറിയില്ല), ക്യാപ്റ്റൻ രാജു(Late.), ഭാസ്ക്കരൻ വെള്ളാമ്പറമ്പിൽ, വിശ്വനാഥൻ പള്ളൂർ, ബാബു വിഴിഞ്ഞം (Late.)


 നാടകം: വെള്ളപ്പൂച്ച, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, സതീഷ് മേനോൻ, ---

നാടകം: ഗാണ്ഡീവം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, പുഷ്പ അംബർനാഥ്.


 നാടകം:വിശ്വദർശനം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : വത്സലാ ബാലകൃഷ്ണൻ, ബാലാജി

ചിത്രങ്ങൾ കടപ്പാട് : ബാലാജി (ഫേസ്ബുക്ക്): അനുവാദപ്രകാരം.

ലോക നാടകദിനത്തിന് അഭിവാദ്യങ്ങളോടെ.

No comments:

Post a Comment