Showing posts with label sweet dreams. Show all posts
Showing posts with label sweet dreams. Show all posts

Sunday, April 12, 2015

മധുരിക്കുന്ന ഓർമ്മകൾ…, ദുഃഖഭരിതവും.



ലോകനാടക ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് പേജിൽ സുഹൃത്ത് ബാലാജി (Parameshwaran Balakrishnan) പോസ്റ്റ് ചെയ്ത ഫോട്ടോകളും കുറിപ്പുമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. സമാനമായ ഒരു പോസ്റ്റ് എന്റെ ഇംഗ്ലിഷ് ബ്ലോഗിലും കൊടുത്തിട്ടുണ്ട് (http://www.chukkiri.com/2015/04/old-sweet-memories-and-sad-too.html). നാല്പത് വർഷത്തോളം പഴക്കമുള്ള ഈ ഫോട്ടോകൾ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ് എനിക്കു് പ്രദാനം ചെയ്യുന്നത്‌; ഒപ്പം വേദനിപ്പിക്കുന്ന ചിന്തകളും.
മുകളിൽ കൊടുത്ത ലിങ്കിലെ ലേഖനത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല ഇവിടെ. പ്രസ്തുത ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ “കാഹളം” നാടകത്തിനു വേണ്ടി ഞാൻ രചിച്ച രണ്ടു ഗാനങ്ങൾ താഴെ ചേർക്കുന്നു.

ഗാനം -1
സംഗീതവും ആലാപനവും : ശ്രീ. കെ.ജെ. കുരുവിള (Late.)

                        ആദിയിൽ ആദവും ഹവ്വയുമിതുപോലെ
                        ആലിംഗനത്തിൽ അമർന്നിരിക്കാം
                        ആ ദിവ്യരാഗത്തിൻ ആത്മാനുഭൂതികൾ
                        കാലത്തിൻ ശൃംഗലയായിരിക്കാം.                   (ആദിയിൽ…)

                        സൂര്യനും ചന്ദ്രനും താരാഗണങ്ങളും
                        ഭൂമിയും സാക്ഷിയായ് നിന്നിരിക്കാം
                        സ്വർണ്ണസുഗന്ധങ്ങൾ നന്മകൾ നേരുവാൻ
                        സ്വർഗ്ഗവും താഴോട്ടു വന്നിരിക്കാം.                    (ആദിയിൽ…)

                        അഗ്നി ജ്വലിപ്പിച്ചു അക്ഷികളിൽ
                        ദേവദൂതനും ദൈവവും വന്നിരിക്കാം
                        ആദിപിതാക്കൾ തൻ ആ രാഗവേദിയിൽ
                        ആ.., ചണ്ഡവാതമടിച്ചിരിക്കാം.                      (ആദിയിൽ…)

ഗാനം – 2
സംഗീതവും ആലാപനവും : കെ.ജെ. കുരുവിള (Late.)
                    സതിയും…,
                    സീതയും…,
                    ശീലാവതിയും…,
                    സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ…,
                    പുരുഷാന്തരങ്ങൾ ഉരുവിട്ടുറപ്പിച്ച
                    സ്ത്രീയെന്ന ദുഃഖത്തിൻ മുഖങ്ങൾ…, മുഖങ്ങൾ…      ( സതിയും…,)

                       ചേതനയിൽ ചെരാതു തെളിച്ച്
                   ചാവടിപ്പുരയിൽ നിന്നൂ…
                      അവൾ നിന്നൂ…,
                   മോഹത്തിൻ ചാവടിപ്പുരയിൽ നിന്നൂ…
                       നിസ്തുല പ്രേമത്തിൻ ഗായകന്റെ
                       ആഗമനം കാത്തു നിന്നൂ...
                   അവൾ നിന്നൂ…,
                   മോഹത്തിൻ ചാവടിപ്പുരയിൽ നിന്നൂ…                     


( സതിയും…,)

                       ഘോഷക ഗർജ്ജനം കേട്ടുണർന്നൂ…,
                   മാൺമിഴികളിൽ കോപം സ്ഫുരിച്ചൂ…,
                   ഗോപികമാരുടെ നിരയിൽ നിന്നാദ്യമായ്
                   അഗ്നിനക്ഷത്രമുദിച്ചൂ …,
                   ഒരഗ്നിനക്ഷത്രമുദിച്ചൂ …,                                          ( സതിയും…,)

അനുബന്ധമായ് ചില നാടക ചിത്രങ്ങളും ചേർക്കുന്നു.
ente-puthukkad-sweet dreams
Kahalam-play

നാടകം: കാഹളം(Print Name:സമാഗമം) , രചന : ടി.എൽ. ജോസ്
ഇരിക്കുന്നവർ(ഇടത്തു നിന്ന് വലത്തോട്ട്) : വത്സല ബാലകൃഷ്ണൻ, രാജു.എം. ദേവദാസ്, ബാലാജി, വാ‍ാസു കാക്കനാട് (Late.), ശ്രീമതി. വത്സലാ മേനോൻ.

നിൽക്കുന്നവർ (ഇടത്തു നിന്ന് വലത്തോട്ട്) : (ആദ്യത്തെ ആളുടെ പേരറിയില്ല), ക്യാപ്റ്റൻ രാജു(Late.), ഭാസ്ക്കരൻ വെള്ളാമ്പറമ്പിൽ, വിശ്വനാഥൻ പള്ളൂർ, ബാബു വിഴിഞ്ഞം (Late.)


 നാടകം: വെള്ളപ്പൂച്ച, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, സതീഷ് മേനോൻ, ---

നാടകം: ഗാണ്ഡീവം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : ബാലാജി, പുഷ്പ അംബർനാഥ്.


 നാടകം:വിശ്വദർശനം, അഭിനേതാക്കൾ (ഇടത്തു നിന്ന് വലത്തോട്ട്) : വത്സലാ ബാലകൃഷ്ണൻ, ബാലാജി

ചിത്രങ്ങൾ കടപ്പാട് : ബാലാജി (ഫേസ്ബുക്ക്): അനുവാദപ്രകാരം.

ലോക നാടകദിനത്തിന് അഭിവാദ്യങ്ങളോടെ.